Listen live radio

കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി വഴിക്കടവ് നിവാസികൾ; നടപടിയില്ലാതെ വനം വകുപ്പ്

after post image
0

- Advertisement -

എടക്കര: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി വഴിക്കടവ് നിവാസികൾ. നടപടിയില്ലാതെ വനം വകുപ്പ്. പഞ്ചായത്തിലെ വനയോര മേഖലയായ ആനമറിയിലും കരിമ്ബിൻപൊട്ടിയിലുമാണ് കഴിഞ്ഞ ദിവസം ഒറ്റയാൻമാരുടെ വിളയാട്ടമുണ്ടായത്.

ജനവാസ കേന്ദ്രങ്ങളിലിറങ്ങി കാട്ടാനകൾ ജനങ്ങളെ മണിക്കൂറുകൾ ഭീതിയുടെ മുൾമുനയിൽ നിർത്തി. വഴിക്കടവ് ഡെപ്യൂട്ടി റേഞ്ചർ ജോൺസൻറെ നേതൃത്വത്തിലെത്തിയ വനപാലകരാണ് പടക്കം പൊട്ടിച്ചും റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചും ഒറ്റയാൻമാരെ തുരത്തിയത്. പഞ്ചായത്തിലെ ആനമറി, പൂവത്തിപ്പൊയിൽ, ആലപ്പൊയിൽ, മണിമൂളി, രണ്ടാംപാടം, മൂന്നൂറ്, തെക്കേപാലാട്, കരിമ്ബിൻപൊട്ടി പ്രദേശങ്ങളിലാണ് കാട്ടാനകളുടെ ആക്രമണം രൂക്ഷമായിട്ടുള്ളത്. തെക്കേപാലാട്, കരിമ്ബിൻപൊട്ടി പ്രദശങ്ങളിലെ നിരവധി കുടുംബങ്ങൾ കാട്ടാനകളെ ഭയന്നു കുറച്ച് ദിവസങ്ങൾക്ക് മുന്പു വീടുകളൊഞ്ഞുപോയിരുന്നു.

ഇതിനു പിന്നാലെയാണ് കാട്ടാനകൾ വ്യാപകമായി വിളനാശം വരുത്തിക്കൊണ്ടിരിക്കുന്നത്. പകൽ സമയത്തു പോലും ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകൾ കൃഷിയിടങ്ങൾ പാടെ നശിപ്പിച്ചാണ് കാടു കയറുന്നത്. അത്തിത്തോടിൻറെയും പുന്നപ്പുഴയുടെയും ഇടയ്ക്കുള്ള സ്വകാര്യ റബർ തോട്ടങ്ങൾ പൂർണമായി കാട്ടാനകൾ നശിപ്പിച്ചുകഴിഞ്ഞു. പലരുടെയും ഉപജീവനമാർഗമായിരുന്ന തോട്ടങ്ങളിൽ മരങ്ങൾ ചുവടെ മറിച്ചിട്ടും റബർ മരങ്ങളുടെ തൊലി കാർന്നു തിന്നുമാണ് കാട്ടാനകൾ നാശം വിതയ്ക്കുന്നത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ആനമറി മുതൽ കരിമ്ബിൻപൊട്ടി വരെയുള്ള അഞ്ചുകിലോമീറ്റർ ദൂരം വനാതിർത്തിയിൽ മുൻപ് സൗരോർജ വേലി നിർമിച്ചിരുന്നുവെങ്കിലും കാലപ്പഴക്കംകൊണ്ടും സംരക്ഷണക്കുവു മൂലവും വേലിയുടെ പ്രവർത്തനം അവതാളത്തിലാണ്. എതോടെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിലറങ്ങി വ്യാപകമായി വിളകൾ നശിപ്പിക്കാൻ തുടങ്ങി. കർകർ നിരവധി നിവേദനങ്ങളും പരാതികളും വനം വകുപ്പിനും ഗ്രാമപഞ്ചായത്ത് അധികൃതർക്കും നൽകിയങ്കെിലും യാതൊരു ഫലവുമുണ്ടായില്ല. ഒരു വർഷം മുൻപ് ആനമറി മുതൽ കരിമ്ബിൻപൊട്ടിവരെയുള്ള ഭാഗങ്ങളിൽ റെയിൽ ഫെൻസിംഗ് നിർമ്മിക്കുന്നതിന് വനം വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി പ്രൊപ്പോസൽ നൽകിയിരുന്നു.

പൂവത്തിപ്പൊയിൽ ഭാഗത്ത് മൂന്ന് കിലോമീറ്ററോളം ദുരം വനാതിർത്തിയിൽ റെയിൽ ഫെൻസിംഗ് നടത്തുന്നതിനുള്ള എസ്റ്റിമേറ്റാണ് വനംവകുപ്പ് തയ്യാറാക്കിയത്. കേന്ദ്രഗവൺമെൻറ് പദ്ധതിയായതിനാൽ നടപടിക്രമങ്ങൾ വൈകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

എന്നാൽ വന്യമൃഗശല്യം രൂക്ഷമായിട്ടും നാളിതുവരെ യതൊരു നടപടിയുമുണ്ടായിട്ടില്ല. പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യമില്ലെന്നാണ് വഴിക്കടവ് റേഞ്ച് ഓഫീസർ പറയുന്നത്. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിൽ ഈ സാമ്ബത്തിക വർഷം അവശ്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രഫണ്ട് ലഭിക്കുമെന്ന വിശ്വാസത്തിലാണെന്നും റേഞ്ച് ഓഫീസർ ബോബി കുമാർ പറഞ്ഞു. കാട്ടാന, കാട്ടുപന്നി, മയിൽ, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യത്തിൽ പൊറുതി മുട്ടിയ കർഷകർ കടുത്ത ദുരിതത്തിലാണ്.

Leave A Reply

Your email address will not be published.