Listen live radio

പ്ലസ് വൺ പ്രവേശനത്തിനുളള സംസ്ഥാനത്തെ ആദ്യ അലോട്ട്‌മെന്റ് ഇന്ന്

after post image
0

- Advertisement -

 

പ്ലസ് വൺ പ്രവേശനത്തിനുളള സംസ്ഥാനത്തെ ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളുമായി നാളെ മുതൽ ഒക്ടോബർ ഒന്ന് വരെ നേരിട്ടെത്തി പ്രവേശനം നേടാം. കൊറോണ മാനദണ്ഡം കൃത്യമായി പ്രവേശന നടപടികളിൽ പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

15 മിനിറ്റാണ് ഒരു വിദ്യാർത്ഥിയുടെ പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്നത്. ഫീസടച്ച് സ്ഥിര പ്രവേശനം ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ നേടണം. താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് നേടാം. 44,281 ഒഴിവുകളാണ് ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഉണ്ടായിരുന്നത്. അലോട്ട്‌മെന്റിനായി പരിഗണിച്ചത് 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകളാണ്. പ്രവേശനം നാളെ രാവിലെ ഒൻപത് മുതൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി നേടാം.

 

Leave A Reply

Your email address will not be published.