Listen live radio

‘എവ് രി ഡോഗ് ഹാസ് എ ഡേ’; വളർത്തുനായ്ക്കായി ആഡംബര യാത്ര; എയർ ഇന്ത്യയുടെ മുഴുവൻ ബിസിനസ് ക്ലാസ് സീറ്റുകളും ബുക്ക് ചെയ്ത് ഇന്ത്യൻ വ്യവസായി

after post image
0

- Advertisement -

മുംബൈ: തന്റെ ഓമന വളർത്തുമൃഗത്തിന് വേണ്ടി എയർ ഇന്ത്യ വിമാനത്തിലെ മുഴുവൻ ബിസിനസ് ക്ലാസ് സീറ്റുകളും ബുക്ക് ചെയ്ത് ഇന്ത്യൻ വ്യവസായി. എ.ഐ 671 എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച രാവിലെയായിരുന്നു ലക്ഷങ്ങൾ മുടക്കിയുള്ള നായയുടെ ആഡംബര യാത്ര.

മുംബൈയിൽ നിന്ന് ചെന്നൈ വരെ രണ്ടുമണിക്കൂർ യാത്രക്കായി 2.5 ലക്ഷം രൂപയാണ് നായുടെ ഉടമ മുടക്കിയത്. അതെ സമയം വ്യവസായിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എയർ ഇന്ത്യ മുംബൈ ചെന്നൈ യാത്രയുടെ ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് 20,000 രൂപയാണ്. ഇതിൽ 12 സീറ്റുകളും ഉൾപ്പെടും. തൻറെ നായ് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സഞ്ചരിക്കാനാണ് വ്യവസായി മുഴുവൻ ടിക്കറ്റുകളും വിലക്ക് വാങ്ങിയതെന്നാണ് വിവരം.

എയർ ഇന്ത്യ ബിസിനസ് ക്ലാസ് ടിക്കറ്റിൽ മുമ്പും വളർത്തുനായ്ക്കൾ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഒരു നായ്ക്കായി മുഴുവൻ ബിസിനസ് ക്ലാസ് ടിക്കറ്റുകളും വിറ്റുപോയത് .

Leave A Reply

Your email address will not be published.