Listen live radio

ആറ് മണിക്കൂറിൽ 193 ദേശീയ ഗാനങ്ങൾ; പാട്ടുംപാടി റെക്കോർഡിട്ട് മലയാളി സഹോദരിമാർ

after post image
0

- Advertisement -

ബ്രിസ്ബേൻ: ആറ് മണിക്കൂർ കൊണ്ട് പാട്ടുംപാടി ലോകം കീഴടക്കിയിരിക്കുകയാണ് ഈ മലയാളി പെൺക്കുട്ടികൾ. 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ് ആലപ്പുഴ ചേർത്തല സ്വദേശികളായ തെരേസ ജോയിയും ആഗ്‌നസ് ജോയിയും മനഃപാഠമാക്കി ആലപിച്ചത്. മൂന്ന് രാജ്യാന്തര റെക്കോർഡ് പട്ടികയിലാണ് ഒറ്റദിനത്തിൽ ഇവർ ഇടംപിടിച്ചത്.

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന തെരേസയും ആഗ്‌നസും ബ്രിസ്‌ബേൻ സെന്റ് ജോൺസ് കത്തീഡ്രലിൽ രാവിലെ 10 മുതൽ വൈകിട്ടു വരെ നടന്ന പരിപാടിയിലാണ് നേട്ടം സ്വന്തമാക്കിയത്. എല്ലാ രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ഇവർ കാണാതെ പഠിച്ചു പാടി. ഓരോ 2 മണിക്കൂറിലും 10 മിനിറ്റ് മാത്രമായിരുന്നു ഇടവേള. ലോകത്താദ്യമായി നൂറിലേറെ രാജ്യാന്തര ഭാഷകളിൽ പാടിയവർ എന്നതടക്കം പല റെക്കോർഡുകളാണ് ഇവർ സ്വന്തമായത്.

ഓസ്‌ട്രേലിയയിലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ ജോയ് കെ മാത്യുവിന്റെയും നഴ്സായ ജാക്വിലിന്റെയും മക്കളാണ് ഇവർ. ക്രിമിനോളജി-സൈക്കോളജി പഠനം പൂർത്തിയാക്കിയ തെരേസ യു എൻ അസോസിയേളൻ ഓഫ് ഓസ്‌ട്രേലിയയുടെ സെക്രട്ടറിയാണ്. ആഗ്‌നസ് 12-ാം ക്ലാസ് വിദ്യാർഥിനിയാണ്.

Leave A Reply

Your email address will not be published.