Listen live radio

കാർ അപകടത്തിൽ നടി ഈശ്വരി ദേശ് പാണ്ഡെയും കാമുകൻ ശുഭം ഡെഡ്ജും മരിച്ചു

after post image
0

- Advertisement -

 

 

പനാജി: കാർ അപകടത്തിൽ മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയും കാമുകൻ ശുഭം ഡെഡ്ജും മരിച്ചു. കാർ പുഴയിൽ വീണതിനെ തുടർന്ന് ഡോർ ലോക്കായതോടെ നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. ബാഗ-കലാൻഗൂട്ട് പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു.

ഇരുവരും ദീർഘനാളായി സുഹൃത്തുക്കളാണ്. അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം. അവധി ആഘോഷിക്കാനായി ഇരുവരും സെപ്റ്റംബർ 15നാണ് ഗോവയിലേക്ക് പോയത്. അർപോറ ഗ്രാമത്തിനടുത്തെ ഇടുങ്ങിയ റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. പാലത്തിൽ ഇടിച്ച് കാർ പുഴയുടെ ആഴത്തിലേക്ക് പതിക്കുകയും ഡോർ ലോക്കായതിനെ തുടർന്ന് ഇരുവരും അതിൽ കുടുങ്ങി മുങ്ങി മരിക്കുകയുമായിരുന്നു. 7 മണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

 

 

Leave A Reply

Your email address will not be published.