Listen live radio

തൃക്കാക്കര നഗരസഭയിൽ എൽ ഡി എഫ് നീക്കം പാളി; അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് യു ഡി എഫ്

after post image
0

- Advertisement -

 

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള എൽ ഡി എഫ് നീക്കം പാളി. ക്വാറം തികയാത്തതിനാൽ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണനക്കെടുത്തില്ല. 43 അംഗ കൗൺസിലിൽ 18 പേർ മാത്രമാണ് യോഗത്തിനെത്തിയത്. ക്വാറം തികയാൻ 22 പേർ വേണം.

ഭരണപക്ഷ കൗൺസിലർമാർ കൂടാതെ നാല് സ്വതന്ത്രരും യോഗത്തിൽ നിന്ന് വിട്ടുനിന്നു. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെ മാറ്റിയില്ലെങ്കിൽ വീണ്ടും അവിശ്വാസം കൊണ്ടുവരുമെന്ന് എൽ ഡി എഫ് വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.