Listen live radio

പെൺകുട്ടിയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയ വയനാട് സ്വദേശി അറസ്റ്റിൽ

after post image
0

- Advertisement -

 

 

ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയ പ്രതിയെ വയനാട്ടിൽ നിന്ന് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

വയനാട് പൊഴുതന അച്ചൂരാൻകര പുലിയതോട്ടത്തിൽ രഞ്ജിത്താ(നൈനേഷ്-35)ണ് അറസ്റ്റിലായത്. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ ഇയാൾ ചെങ്ങന്നൂർ സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെയാണ് കബളിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ എസ്.എച്ച്.ഒ: ജോസ്മാത്യുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ എസ്.നിധീഷിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ ലിലേഷ്, ജയേഷ്, അനീസ് എന്നിവർ ചേർന്ന് വയനാട്ടിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.

Leave A Reply

Your email address will not be published.