Listen live radio

ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കിസാൻ മോർച്ച സംയുക്ത സമരസമിതി

after post image
0

- Advertisement -

 

കൽപ്പറ്റ: കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖല സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി 27ന് നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കിസാൻ മേർച്ച സംയുക്തസമര സമിതി.

കർഷകരുടെ പോരാട്ടത്തിൽ കാർഷിക ജില്ലയായ വയനാട്ടിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പിന്തുണ നൽകണമെന്നും വിവിധ പരിപാടികൾ സംഘടിപ്പിച്ച് ഹർത്താൽ വിജയിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ സമരം സമ്പൂർണമായിരിക്കും. രാജ്യത്തെ ട്രേഡ് യൂണിയനുകളെല്ലാം പിന്തുണ നൽകുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും കർഷകരുടെ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഇന്ന് ഐക്യദാർഡ്യ സദസുകളും നാളെ ഗൃഹസന്ദർശനവും ഗൃഹാങ്കണ ഐക്യദാർഢ്യ സദസും സംഘടിപ്പിക്കും. കൂടാതെ ജില്ലയിലെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലും പ്രകടനങ്ങൾ നടത്തും. വാർത്താസമ്മേളനത്തിൽ സംയുക്ത സമരസമിതി നേതാക്കളായ പി.കെ. സുരേഷ്, ഡോ.അമ്പി ചിറയിൽ, എൻ.ഒ. ദേവസ്യ, റെജി ഓലികാരോട്ട് എന്നിവർ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.