Listen live radio

ഭാരത് ബന്ദ് ചരിത്ര വിജയമാകും: പന്ന്യൻ രവീന്ദ്രൻ

after post image
0

- Advertisement -

കൽപ്പറ്റ: നാളെ നടക്കുന്ന ഭാരത് ബന്ദ് ചരിത്ര വിജയമാകുമെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പന്യൻ രവീന്ദ്രൻ പറഞ്ഞു. വയനാട് ജില്ലാ കൗൺസിൽ ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കർഷകരെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരേ ജനങ്ങളുടെ വികാരം പ്രതിഫലിക്കുന്നതായിരിക്കും ഭാരത് ബന്ദ്.

വൻകിട കുത്തകകളെ സഹായിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കാർഷിക മേഖല കുത്തകകൾക്ക് തുറന്ന് കൊടുത്ത് കർഷകരെ ദരിദ്രരാക്കുകയാണ്. സഹായം ആവശ്യമുള്ള ജനങ്ങളെ കൊള്ളയടിക്കുകയാണ്. തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നത് ഇതിന് ഉദാഹരണമാണ്. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമം നടത്തുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി വിയൻ ചെറുകര അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.പി. സുനീർ, സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി സി.എസ്. സ്റ്റാൻലി, ഇ.ജെ. ബാബു എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.