Listen live radio

സംസ്ഥാനത്ത് ഓൺലൈൻ റമ്മി വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

after post image
0

- Advertisement -

 

കൊച്ചി: ഓൺലൈൻ വഴിയുള്ള ചൂതാട്ടവും പന്തയവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഓൺലൈൻ റമ്മി വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ചൂതാട്ടത്തിൽ ഏർപ്പെട്ട് പണം നഷ്ടപ്പെട്ട യുവാക്കൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് പൊതുതാൽപ്പര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരി 27ന് ഉത്തരവിറക്കിയത്.

സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഓൺലൈൻ റമ്മി കമ്പനികൾ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയത്. റമ്മികളി മത്‌സര നൈപുണ്യവുമായി ബന്ധപ്പെട്ടതാണന്നും കോടതി ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.