Listen live radio

സ്‌കൂൾ തുറക്കൽ: കരിക്കുലം കമ്മിറ്റി യോഗം ഇന്ന്

after post image
0

- Advertisement -

 

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ഒന്നര വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ ഇന്ന് നിർണായക യോഗം. ഭരണതലത്തിൽ നടക്കുന്ന കൂടിയാലോചനകൾക്ക് മാനദണ്ഡങ്ങൾ ചർച്ച ചെയ്യാൻ എസ് സി ഇ ആർ ടി വിളിച്ച കരിക്കുലം കമ്മിറ്റിയുടെ യോഗമാണ് ഇന്ന് നടക്കുക.

കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പഠനം വേണമെന്ന നിർദ്ദേശവും പരിഗണനയിലുണ്ട്. സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗനിർദേശങ്ങൾ യോഗം തയ്യാറാക്കും. ഇതിനുശേഷമാകും അധ്യാപക സംഘടനകളുടെ യോഗം ചേരുക. അധ്യാപക സംഘടകനളുടെ യോഗത്തിൽ ഈ കരട് നിർദ്ദേശങ്ങൾ അവതരിപ്പിക്കും. ഇതു അടിസ്ഥാനമാക്കിയാകും ചർച്ചയും തീരുമാനവുമുണ്ടാകുക. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ രണ്ട് ഷിഫ്റ്റുകളായി പഠനം വേണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.

മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന നിരവധി സ്‌കൂളുകൾ സംസ്ഥാനത്തുണ്ട്. പകുതി കുട്ടികളെ അനുവദിച്ചാൽ പോലും ആയിരത്തി അഞ്ഞൂറു കുട്ടികളെ ഒരേ സമയം സ്‌കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഷിഫ്റ്റ് സമ്പ്രദായമെന്ന ആശയം. ഇക്കാര്യത്തിൽ വിശദമായ ചർച്ചക്ക് ശേഷം തീരുമാനമെടുക്കാനാണ് ധാരണ.

 

 

Leave A Reply

Your email address will not be published.