Listen live radio

കണ്ണൂരിലേയ്ക്ക് മാറ്റണം: കൊടി സുനി വിയ്യൂർ സെൻട്രൽ ജയിലിൽ നിരാഹാര സമരത്തിൽ; വധഭീഷണി കൊടിയുടെ നാടകം

after post image
0

- Advertisement -

 

തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതി കൊടി സുനി വിയ്യൂർ ജയിലിൽ നിരാഹാര സമരത്തിലെന്ന് റിപ്പോർട്ട്. തന്നെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാണ് കൊടി സുനിയുടെ ആവശ്യം. നേരത്തേ വിയ്യൂർ ജയിലിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് സുനി പരാതി നൽകിയിരുന്നു. കേസിൽ ക്രൈബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ പരാതി വ്യാജമാണെന്നും കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിയെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തന്നെ ചിലർ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പേരെടുത്ത് പറഞ്ഞാണ് കൊടി സുനി പരാതി നൽകിയിരുന്നത്. സുനിയുടെ പരാതി പ്രകാരം, ചൂണ്ടിക്കാട്ടിയ ആളെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും സുരക്ഷ തുടരുന്നുണ്ട്.

വിയ്യൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ സുനിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുനിയെ പാർപ്പിച്ചിരിക്കുന്ന സെൽ 24 മണിക്കൂറും പൂട്ടിയിടും. കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല, സഹതടവുകാരുമായി ബന്ധപ്പെടാൻ കഴിയാത്ത രീതിയിലാണ് സുരക്ഷ.

 

 

Leave A Reply

Your email address will not be published.