Listen live radio

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മുന്നോറോളം ടി.വി.കൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ

after post image
0

- Advertisement -

കൽപ്പറ്റ: വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി മുന്നോറോളം ടി.വി.കൾ ഡിവൈഎഫ്ഐ ഇതുവരെ ജില്ലയിൽ വിതരണം ചെയ്തു. പ്രധാനമായും ആദിവാസി കോളനി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ടി.വി നൽകി പഠന സൗകര്യമൊരുക്കുന്നത്. വായനശാലകൾ, കമ്മൂണിറ്റി ഹാളുകൾ, ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങി പൊതു കേന്ദ്രങ്ങളിലാണ് പ്രധാനമായും ടി.വി നൽകി പഠനസൗകര്യമൊരുക്കിയത്.
വിവിധ വ്യക്തികളിൽ നിന്നും മുൻകാല എസ്എഫ്ഐ പ്രവർത്തകർ, മുൻകാല ഡിവൈഎഫ്ഐ പ്രവർത്തകർ തുടങ്ങി ഒട്ടനവധി ആളുകളിൽ നിന്നും പുതിയ ടി.വി ശേഖരിച്ചും വീടുകളിൽ നിന്ന് പഴയ ടി.വികൾ ശേഖരിച്ച് ആവശ്യമായ റിപ്പയർ നിർവ്വഹിച്ചുമാണ് പഠന ആവശ്യത്തിനായി വിദ്യാർത്ഥികൾക്ക് നൽകിയത്. മുൻകാല എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് വലിയ പിന്തുണയാണ് ഈ ക്യാമ്പയിനിന് ജില്ലയിൽ ഡിവൈഎഫ്ഐക്ക് ലഭിച്ചത്.
പാഴ്വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തി ലഭ്യമാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന റീസൈക്കിൾ ക്യാമ്പയിൻ വലിയ രൂപത്തിൽ ഏറ്റെടുക്കുന്നതിനിടയിലാണ് ഡിവൈഎഫ്ഐ ടി.വി ചലഞ്ച് ഏറ്റെടുത്തത്. വിദ്യാർത്ഥികൾ പഠനത്തിന് ആവശ്യമുള്ള ഇടങ്ങളിൽ ടി.വി നൽകുന്ന പ്രവർത്തനം ഇനിയും തുടരുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് അറിയിച്ചു.

Leave A Reply

Your email address will not be published.