Listen live radio

കോവിഡ് ടെസ്റ്റിനു ശേഷം നിരീക്ഷണത്തിൽ കഴിയാത്ത 15 പേർക്കെതിരെ കേസ്

after post image
0

- Advertisement -

 

കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാതെ പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ വയനാട് ജില്ലാ ഭരണകൂടം പോലീസ് മുഖേന നടപടി സ്വീകരിച്ചു തുടങ്ങി. കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെയാണ് നടപടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 കേസുകൾ ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ രജിസ്റ്റർ ചെയ്തു.

ജില്ലയിലെ ഏത് സെന്ററിൽ നിന്നു ടെസ്റ്റ് ചെയ്താലും യഥാസമയം ആ വ്യക്തിയുടെ പഞ്ചായത്ത് കൺട്രോൾ റൂമിലും കുടുംബശ്രീ പ്രവർത്തകർക്കും വിവരം ലഭിക്കും. ടെസ്റ്റ് ചെയ്ത വ്യക്തി നിശ്ചിത സമയം കഴിഞ്ഞും വീട്ടിൽ എത്താതെ പുറത്ത് കറങ്ങി നടക്കുകയാണെങ്കിൽ ഉടൻ സമീപത്തെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകും. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുക.

വരും ദിവസങ്ങളിലും ക്വാറന്റൈൻ ലംഘനത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതു ജനങ്ങൾക്കും ഇത്തരം ലംഘനങ്ങൾ പൊലീസിനെ അറിയിക്കാവുന്നതാണ്.

 

Leave A Reply

Your email address will not be published.