Listen live radio

തുല്യത പഠിതാക്കളെ ആദരിച്ചു

after post image
0

- Advertisement -

 

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ വിജയോത്സവത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള പട്ടിക വർഗ്ഗ പഠിതാക്കളെ ആദരിച്ചു. നാലാം ബാച്ച് ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അബ്ദുറഹിമാൻ അധ്യക്ഷയായിരുന്നു. സംസ്ഥാന സാക്ഷരതാ മിഷൻ അസി.ഡയറക്ടർ സന്ദീപ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ വിജയോത്സവ സന്ദേശം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ജഷീർ പള്ളിവയൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ കെ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രിക കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിറിയക് ടി കുര്യാക്കോസ്, ആയിഷാബി, അരുൺ ദേവ്, എൽപി ജോർജ് , ലക്ഷ്മി കേളു, രാഘവൻ സി, അയിഷാബി, നോഡൽ പ്രേരക്മാരായ ഗ്ലാഡിസ് ഷിബു, ഗിരിജ പി വി തുടങ്ങിയവർ സംസാരിച്ചു.

 

Leave A Reply

Your email address will not be published.