Listen live radio

സ്‌കൂൾ പരിസരത്തെ ചിതലരിച്ച കെട്ടിടം വിദ്യാർത്ഥികൾക്ക് ഭീഷണി

after post image
0

- Advertisement -

 

മേപ്പാടി: നവംബർ ഒന്നിന് വിദ്യാർത്ഥികൾ എത്തുമ്പോൾ റിപ്പൺ ഗവൺമെന്റ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് മാത്രമല്ല പേടിസ്വപ്നം. സ്‌കൂൾ പരിസരത്ത് തകർന്നു കൊണ്ടിരിക്കുന്ന പഴയ കെട്ടിടമാണ് ഭീഷണി. ഇതിന്റെ അവശിഷ്ടങ്ങൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് വീഴാം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പേടി സ്വപ്നമാണ് ഈ കെട്ടിടം.

ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച ഈ കെട്ടിടത്തിന്് മുകളിൽ പാകിയിരുന്ന ഓടുകൾ താഴെ വീണു കൊണ്ടിരിക്കുകയാണ്. അപകടം ഒഴിവാക്കാൻ നാട്ടുകാർ മുഴുവർ ഓടുകളും ഇറക്കി വെച്ചിരിക്കുകയാണ്. ചിതലരിച്ചും മറ്റും ദ്രവിച്ച മര ഉരുപ്പടികൾ ഏത് നിമിഷവും താഴെവീഴാം. പോഡാർ പ്ലാന്റേഷൻ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം. ഇത് പൊളിച്ചുനീക്കാനുള്ള നടപടി എത്രയുംവേഗം ഉണ്ടാവണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

 

Leave A Reply

Your email address will not be published.