Listen live radio

പതിനേഴുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകി; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

after post image
0

- Advertisement -

 

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകി. സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ആനമാറി സ്വദേശി പ്രവീൺകുമാർ(24) ആണ് അറസ്റ്റിലായത്. 26-ാം തിയ്യതി രാത്രിയാണ് പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ജീവനില്ലാത്ത പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ പ്രവീൺ കുമാർ മറവു ചെയ്തു. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് കൊല്ലങ്കോട് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രതിയെ അറസ്റ്റു ചെയ്ത ശേഷം ആലത്തൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച ചിറ്റൂർ തഹസിൽദാർ ഡി അമൃതവല്ലി, എഎസ്പി പദം സിങ്, കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ എ വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി. പൊലീസ് സർജൻ ഡോ.ജെറി ജോസഫിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Leave A Reply

Your email address will not be published.