Listen live radio

മുങ്ങി നടക്കുന്നവരെ പിടികൂടാൻ സ്പെഷ്യൽ ഡ്രൈവുമായി പോലീസ്

after post image
0

- Advertisement -

 

കൊച്ചി: വിവിധ കേസുകളിൽ പ്രതിയായി കോടതികളിൽ നിന്നും വാറന്റ് പുറപ്പെടുവിച്ചിട്ടും മുങ്ങി നടക്കുന്നവരെ പിടികൂടാൻ എറണാകുളം റൂറൽ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്. കോടതിയിൽ ഹാജരാകാതെ നടക്കുന്ന 107 പേരെയാണ് കഴിഞ്ഞ ദിവസം എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലൂടെ പിടികൂടിയത്.

ഇതിൽ 13 പേർ ദീർഘകാലമായി പെന്റിംഗ് വാറന്റുള്ള പ്രതികളാണ്. വിവിധ കോടതികളിൽ നിന്നും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള 94 പേരാണ് മറ്റുള്ളവർ. ജില്ലയിലെ 34 പോലിസ് സ്റ്റേഷൻ പരിധികളിലായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലാകുന്നത്. ഇത്തരം ഓപ്പറേഷനുകൾ തുടർന്നും നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.

 

Leave A Reply

Your email address will not be published.