Listen live radio

ദീൻദയാലിന്റെ ദർശനങ്ങൾക്ക് ഇന്നും പ്രാധാന്യമുണ്ടെന്ന് നരേന്ദ്രമോദി സർക്കാർ തെളിയിക്കുകയാണ്: കെ.സുരേന്ദ്രൻ

after post image
0

- Advertisement -

 

തിരുവനന്തപുരം: ദീൻദയാൽ ഉപാദ്ധ്യായയുടെ ദർശനങ്ങൾക്ക് ഇന്നത്തെ രാഷ്ട്രീയ കാലത്തും പ്രാധാന്യമുണ്ടെന്ന് നരേന്ദ്രമോദി സർക്കാർ തെളിയിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദീൻദയാൽ സ്വപ്നം കണ്ട ഇന്ത്യയാണ് നരേന്ദ്രമോദി നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദീൻദയാൽ ഉപാദ്ധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് അരവിന്ദോ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയിൽ ഊന്നിയ ജനാധിപത്യം വിഭാവനം ചെയ്ത ദീൻദയാൽ ഭാരതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ എന്നും പ്രസക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു. സമ്പൂർണ്ണ മനുഷ്യനെ സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്രനിർമ്മിതി സാധ്യമാണെന്ന് ദീൻദയാൽ തെളിയിച്ചെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

Leave A Reply

Your email address will not be published.