Listen live radio

വിദ്യാർഥികളുടെ ആത്മഹത്യ: ശക്തമായ ബോധവത്കരണം നടത്തുമെന്ന് ജില്ലാ ജഡ്ജ്

after post image
0

- Advertisement -

 

കൽപ്പറ്റ: ജില്ലയിൽ വർധിച്ചു വരുന്ന വിദ്യാർഥികളുടെ ആത്മഹത്യ, മൊബൈൽ, മയക്കുമരുന്ന് ആസക്തിക്കെതിരേ ശക്തമായ ബോധവത്കരണം നടത്തുമെന്ന് ജില്ലാ ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ചെയർമാനുമായ എ. ഹാരിസ് പറഞ്ഞു. ഡിഎൽഎസ്എയുടെ നേതൃത്വത്തിൽ നാളെ മുതൽ നവംബർ 14 വരെ നടത്തുന്ന പാൻ ഇന്ത്യ അവയർനെസ് കാമ്പയിനുമായി ബന്ധപ്പെട്ട് ചേംബറിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസാദി കി അമൃത് മഹോത്സവത്തിൻറെ ഭാഗമായുള്ള പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ കൽപ്പറ്റ നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. ഹൈക്കോടതി ജഡ്ജും വയനാട് ജഡ്ജ് ഇൻ ചാർജുമായ ജസ്റ്റിസ് രാജ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഡിഎൽഎസ്എ സെക്രട്ടറിയും സബ് ജഡ്ജുമായ കെ. രാജേഷ് പങ്കെടുത്തു.

Leave A Reply

Your email address will not be published.