Listen live radio

പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു ; സഹപാഠി കസ്റ്റഡിയിൽ

after post image
0

- Advertisement -

 

കോട്ടയം: കോട്ടയത്ത് കോളേജിൽ വെച്ച് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജിൽ വെച്ചാണ് സംഭവം.
തലയോലപ്പറമ്പ് സ്വദേശി ലിബിനാ മോൾ ആണ് മരിച്ചത്. വൈക്കം സ്വദേശി അഭിഷേക് ആണ് അക്രമം നടത്തിയത്. പരീക്ഷയ്ക്കെത്തിയ പെൺകുട്ടി, കോളേജിൽ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആക്രമിക്കുകയായിരുന്നു.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

Leave A Reply

Your email address will not be published.