Listen live radio

മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

after post image
0

- Advertisement -

 

പൂക്കോട്: നെഹ്‌റു യുവ കേന്ദ്രയുടെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പൂക്കോട് തടാകത്തിന് സമീപം മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. സബ് കലക്ടർ ആർ ശ്രീലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു. ശുചിത്വം ജീവിതചര്യയാക്കണമെന്നും അതിന് പ്രാധാന്യം നൽകണമെന്നും സബ് കലക്ടർ പറഞ്ഞു. നെഹ്‌റു യുവ കേന്ദ്ര യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ഡോ. ആർ എസ് ഹരി ക്ലീൻ ഇന്ത്യ പദ്ധതി വിശദീകരിച്ചു. വൈത്തിരി സർക്കിൾ ഇൻസ്‌പെക്ടർ ദിനേഷ് കോറോത്ത്, ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ പി വി ഷാജൻ, സ്റ്റുഡന്റ് വോളന്റിയർ കോർപ്‌സ് ജില്ലാ കോർഡിനേറ്റർ ടി പി അക്ഷര, ജി എസ് പ്രസൂൺ, കെ എ അഭിജിത്ത്, നാഷണൽ യൂത്ത് വോളന്റിയർമാരായ കെ ആർ സാരംഗ്, സാമുവൽ മാത്യു ജോസഫ്, പി സി അശ്വതി എന്നിവർ സംസാരിച്ചു.

 

Leave A Reply

Your email address will not be published.