Listen live radio

വാഹനം കസ്റ്റഡിയിൽ എടുക്കുന്നതിനിടെ എസ്ഐയെ ആക്രമിച്ച് സിപിഎം പ്രവർത്തകർ: 20 പേർക്കെതിരെ കേസ്

after post image
0

- Advertisement -

 

 

കണ്ണൂർ: പെട്രോളിംഗിനിടെ എസ്ഐയ്ക്ക് നേരെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകരുടെ ആക്രമണം. കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബഷീറിനെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച ആയിരുന്നു സംഭവം. ചിറ്റാരിപറമ്പ് കോട്ടയിൽ പെട്രോളിംഗിനെത്തിയതായിരുന്നു പൊലീസ് സംഘം. പൊലീസിനെ കണ്ട് സമീപത്ത് കൂടി നിന്നിരുന്ന ചെറുപ്പക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമ്പോഴാണ് പരോൾ കേസ് പ്രതി ഉത്തമന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകർ പൊലീസിനെ ആക്രമിച്ചത്.

ബിജെപി പ്രവർത്തകൻ മഹേഷിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഉത്തമൻ. പരിക്കേറ്റ എസ്ഐ ബഷീർ കൂത്തുപറമ്പ് ആശുപതിയിൽ ചികിത്സയിലാണ്.

 

Leave A Reply

Your email address will not be published.