Listen live radio

വാട്ടർ അതോറിറ്റിയുടെ അനസ്ഥ, മാനന്തവാടി ടൗണിൽ പൈപ്പ് പൊട്ടി കുടിവെളളം നഷ്ടമാകുന്നു

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി ടൗണിലും പരിസര പ്രദേശ ങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴകുന്നു. മാനന്തവാടി ടൗണിൽ പൈപ്പ് പൊട്ടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. മൈസൂർ റോഡ്, കോഴിക്കോട് റോഡ്, ബസ്സ് സ്റ്റൻ്റ് പരിസരം എന്നിവിടങ്ങളിൽ നിരവധി സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി ഒഴുകുന്നത്. ലോക് ഡൗൺ സമയത്ത് ടാറിങ്ങ് പ്രവർത്തി പൂർത്തിയാക്കിയാ റോഡിലാണ് വെള്ളം ഒഴുകുന്നത്.നിരവധി തവണ വാട്ടർ അതോറിറ്റി ഓഫിസിൽ പരാതി നൽകിയിട്ടും ഒരു നടപടിയില്ലന്നും പൈപ്പ് പൊട്ടി ഒഴുകുന്നതും റോഡിലെ അഴുക്ക്ചാൽ നിർമ്മാണത്തിലെ കാല തമാസവും മാനന്തവാടി ടൗണിലെ ഗതഗാത കുരുക്കിനും കരാണമാകുന്നുവെന്നും വാഹനം ഓടിക്കാൻ കഴിയത്ത സ്ഥിതിയാണുള്ളതെന്നും ഡ്രൈവർമാരും പറയുന്നു. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം

Leave A Reply

Your email address will not be published.