Listen live radio

കേന്ദ്ര പദ്ധതികളോടു് മുഖം തിരിച്ച് കേരളം ജനങ്ങളെ വലക്കുന്നു കർഷകമോർച്ച

after post image
0

- Advertisement -

നരേന്ദ്ര മോദി സർക്കാർ കാർഷിക മേഖലക്കായ് കോടികൾ പദ്ധതി വിഹിതമായ് നല്കുന്നുണ്ടെങ്കിലും കേരള ജനതയ്ക്കിത് പൂർണ്ണമായും ലഭ്യമാകുന്നില്ല. കേന്ദ്ര പദ്ധതികളെ വികലമാക്കി എല്ലാം സംസ്ഥാനത്തിൻ്റെ മികവിൻ്റെ പട്ടികയിലെത്തിച്ച് കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തുന്ന അടവുനയം വിലപ്പോവില്ല. ഗുണഭോക്താക്കൾക്ക് നേരിട്ട് അക്കൗണ്ടിലൂടെ ആനുകൂല്യങ്ങൾ നല്കാനാരംഭിച്ചതിലൂടെ വസ്തുത ജനമറിഞ്ഞു.ഇതിൻ്റെ പ്രതിഫലനമാണ് കർഷകമോർച്ചക്ക് ലഭിക്കുന്ന ജനപിന്തുണയെന്ന് കിസ്സാൻ മോർച്ച സംസ്ഥാന ജന:സെക്രട്ടറി കെ.ടി.വിബിൻ വയനാട് ജില്ല നേതൃയോഗത്തിൻ്റെ ഉദ്ഘാടനത്തിൽ പറഞ്ഞു.
ബലിദാനികളായ ജവാൻമാർക്ക് ആദരാഞ്ജലിയർപ്പിച്ച് ആരംഭിച്ച യോഗത്തിൽ കിസ്സാൻ മോർച്ച ജില്ല പ്രസിഡണ്ട് ആരോടരാമചന്ദ്രൻ അദ്ധ്യക്ഷനായി. ബി.ജെ.പി.ജില്ല ജന:സെക്രട്ടറിപ്രശാന്ത് മലവയൽ, വൈസ്‌ പ്രസിഡണ്ട് കെ.ശ്രീനിവാസൻ ,കിസ്സാൻമോർച്ച ജില്ല ജന.സെക്രട്ടറി. ജി.കെ.മാധവൻ ,ഇ .ജി.വേണു, എം.ബി.നന്ദനൻ, സി.ആർ.ഷാജി, സി.സി.രാധാകൃഷ്ണൻ ,കെ.എം.ബാഹുലേയൻ, കെ.ജി.ജയരാജൻ തുടങ്ങിയവർ സംസാരിച്ചു’

Leave A Reply

Your email address will not be published.