Listen live radio

ഷാഹിദാ കമാലിന് ‘ഡോക്ടറേറ്റ്’ ഉണ്ടോ? ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കണമെന്ന് ലോകായുക്ത

after post image
0

- Advertisement -

 

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനോട് ലോകായുക്ത വിശദീകരണം തേടി. ഒരു മാസത്തിനകം ഷാഹിദ കമാൽ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കണമെന്ന് ലോകായുക്ത നിർദ്ദേശിച്ചു. വട്ടപ്പാറ സ്വദേശി അഖില ഖാൻ നൽകിയ പരാതിയിൽ ആണ് നടപടി. ഷാഹിദ കമാലിന്റെ സർവകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്നാണ് ആരോപണം. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാൽ തനിക്ക് ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിക്കാരി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ പൊലീസിനെയും സർക്കാരിനെയും സമീപിച്ചിരുന്നു. എന്നാൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ലോകായുക്തയെ സമീപിക്കുന്നതെന്നും ഹർജിയിൽ പരാതിക്കാരി പറയുന്നു. ഷാഹിദ കമാലിന് സർവകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനൽ ചർച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സർവകലാശാലയിൽ നിന്നു രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കമ്മിഷൻ വെബ്സൈറ്റിൽ ഡോ. ഷാഹിദ കമാൽ എന്നാണ് കാണുന്നതെന്നും അവർ പറഞ്ഞു.

 

Leave A Reply

Your email address will not be published.