Listen live radio

മുഖം മിനുക്കാൻ ഇവ നേരിട്ട് ഉപയോഗിക്കരുത്

after post image
0

- Advertisement -

 

മുഖം മിനുക്കാൻ വീടുകളിൽ തന്നെ വെച്ച് ചെയ്യാവുന്ന നിരവധി പൊടികൈകളാണ് ഉള്ളത്. വീട്ടിൽ നിത്യോപയോഗത്തിനായി എടുക്കുന്ന പലതും മുഖം ഭംഗിയാക്കാൻ കൂടി പ്രയോജനപ്പെടുന്നതാണ്. എന്നാൽ ചിലത് നേരിട്ട് വെറുതെ അങ്ങനെ പ്രയോഗിക്കാൻ പാടുള്ളതല്ല. ഇവ മുഖചർമ്മത്തെ ദോഷകരമായി ബാധിക്കാം. അത്തരത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത അഞ്ച് ചേരുവകളെ കുറിച്ചാണ് താഴെ പറയുന്നത്.

ചെറുനാരങ്ങ

ചെറുനാരങ്ങാ നീര് സ്‌ക്രബ്ബിലടക്കം മുഖചർമ്മത്തിൽ പ്രയോഗിക്കാനുള്ളവയിൽ പല രീതിയിൽ ചേർക്കാറുണ്ട്. എന്നാൽ നാരങ്ങ അസിഡിക് ആയതിനാൽ തന്നെ ഇത് വെറുതെ മുഖത്ത് തേക്കരുത്. സ്‌കിൻ ഡ്രൈ ആകാനും അസഹനീയമായ അസ്വസ്ഥതയ്ക്കും ഇത് കാരണമാകും.

സ്പൈസസ്

സ്പൈസസ് എല്ലാം പൊതുവേ ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളും നൽകാറുണ്ട്. എന്നാൽ മുഖചർമ്മത്തിൽ പ്രയോഗിക്കുമ്പോൾ നിറവ്യത്യാസം, പൊള്ളൽ പോലുള്ള പ്രശ്നങ്ങൾക്ക് ഇവ ഇടയാക്കാം.

ആപ്പിൾ സൈഡർ വിനിഗർ

ചർമ്മത്തിനടക്കം ആരോഗ്യത്തിന് വളരെയധികം ഗുണപ്പെടുന്ന ഒന്നാണ് ആപ്പിൾ സൈഡർ വിനിഗർ. എന്നാൽ ഇത് ഉപയോഗിക്കുന്നതിന് ചില രീതികളുണ്ട്. നേർപ്പിക്കുന്നതടക്കമുള്ള ഈ രീതികളെല്ലാം മനസിലാക്കിവേണം ഉപയോഗിക്കാൻ.

വെജിറ്റബിൾ ഓയിൽ

മുഖ ചർമ്മത്തിനും പൊതുവേ ചർമ്മത്തിനുമെല്ലാം എണ്ണ തേക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ വെജിറ്റബിൾ ഓയിൽ ഇതിനായി തെരഞ്ഞെടുക്കാതിരിക്കുക. രോമകൂപങ്ങളെ അടയ്ക്കാനും അതുവഴി ചർമ്മം പ്രശ്നത്തിലാകാനും ഇത് ഇടയാക്കാം.

കറുവാപ്പട്ട

ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട. പലപ്പോഴും മുഖത്ത് തേക്കാമെന്ന രീതിയിൽ പറഞ്ഞുകേൾക്കാറുള്ള പേരാണിത്. എന്നാൽ മുഖചർമ്മത്തിന് വളരെയധികം പ്രശ്നങ്ങളേൽപിക്കാൻ സാധ്യതയുള്ള ഒന്നാണിത്. നിറവ്യത്യാസം, പൊള്ളൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാകാം.

 

Leave A Reply

Your email address will not be published.