Listen live radio

ആഡംബര കപ്പലിൽ ലഹരി പാർട്ടി; എൻ സി ബി അന്വേഷണം ഊർജിതമാക്കി

after post image
0

- Advertisement -

 

ഡൽഹി: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ എൻ സി ബി അന്വേഷണം ഊർജിതമാക്കി. കേസിൽ ആര്യൻഖാൻ ഉൾപ്പെടെ 12 പേരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.

ആര്യൻ ഖാനും മറ്റു രണ്ടുപേരും തമ്മിൽ നടന്ന വാട്‌സാപ്പ് ചാറ്റ്, മയക്കുമരുന്നിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ വെളിപ്പെടുത്തുന്നതാണെന്ന് എൻ.സി.ബി കോടതിയിൽ പറഞ്ഞു. അർബാസ് മർച്ചൻറ്, മൂൺമുൺ ധമേച്ച, നൂപുർ സതീജ, ഇഷ്മീത് ഛദ്ദ, മോഹക് ജയ്‌സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചൊക്കർ എന്നിവരുമാണ് ഇതുവരെ അറസ്റ്റിലായത്. അർബാസ്, മൂൺമുൺ ധമേച്ച എന്നിവരിൽ നിന്ന് അഞ്ചും ആറും ഗ്രാം വീതം ചരസ് പിടിച്ചതായാണ് എൻ.സി.ബി അവകാശപ്പെട്ടത്. ആര്യനെ ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചത് നാലു ദിവസമാണ്.

അതേ സമയം പ്രതിയായ മലയാളി ശ്രേയസ് നായരെ ഈ മാസം 11 വരെ എൻസിബിയുടെ കസ്റ്റഡിയിൽ വിട്ടു. ശ്രേയസ് നായരെ ചോദ്യം ചെയ്തതിൽ നിന്നാണ് ക്രിപ്‌റ്റോ കറൻസി വഴി ലഹരി മരുന്നിനുള്ള പണമിടപാടുകൾ നടന്നതെന്ന വിവരം എൻസിബിസിക്ക് ലഭിച്ചത്.

 

Leave A Reply

Your email address will not be published.