Listen live radio

ഗവർണർ വയനാട്ടിലെത്തി

after post image
0

- Advertisement -

 

കൽപറ്റ: വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് ജില്ലയിലെത്തിയ ഗവർണറെ കലക്ടർ എ. ഗീത അടക്കമുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചു. പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിൽ തങ്ങിയ അദ്ദേഹം ബുധനാഴ്ച രാവിലെ 10ന് കൽപറ്റ അംബേദ്കർ മെമ്മോറിയൽ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെൻറ് (അമൃത്) സന്ദർശിക്കും. 11.15ന് അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം, ഉച്ച 12.30ന് മുത്തങ്ങ വന്യജീവി സങ്കേതം, വൈകീട്ട് 4.15ന് തൃശ്ശിലേരി നെയ്ത്തുഗ്രാമം എന്നിവിടങ്ങളും സന്ദർശിക്കും.

വ്യാഴാഴ്ച രാവിലെ 11.15ന് പൂക്കോട് കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം മൂന്നിന് നാരാങ്ങാകണ്ടി പട്ടികവർഗ കോളനിയിലെ പഠനമുറിയും ഗവർണർ സന്ദർശിക്കും. എട്ടിന് രാവിലെ തിരിച്ചുപോകും.

 

Leave A Reply

Your email address will not be published.