Listen live radio

ട്രൈബൽ വാക്സിനേഷൻ ഡ്രൈവിന് വയനാട് ജില്ലയിൽ തുടക്കമായി

after post image
0

- Advertisement -

 

വയനാട്: ട്രൈബൽ കോവിഡ് വാക്സിനേഷൻ ഡ്രൈവിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മാനന്തവാടി വള്ളിയൂർക്കാവ് എൻ.എം.യു.പി. സ്‌കൂളിൽ വെച്ച് മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്‌നവല്ലി നിർവഹിച്ചു.

ജില്ലയിൽ പന്ത്രണ്ടാം തിയ്യതി വരെയാണ് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് തലത്തിൽ ട്രൈബൽ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച്ച മാനന്തവാടി താലൂക്കിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ ഡ്രൈവ് നടന്നത്. ഇന്ന് പത്ത് കേന്ദ്രങ്ങളിൽ നിന്നും പ്രതിരോധ കുത്തിവെപ്പ് നൽകും. 7,8 തിയ്യതികളിൽ ബത്തേരി താലൂക്കിലും 11,12 തിയ്യതികളിൽ കൽപ്പറ്റ താലൂക്കിലുമാണ് സ്‌പെഷ്യൽ കോവിഡ് വാക്സിനേഷൻ ക്യാമ്പുകളുളളത്.

രണ്ടാം ഡോസ് എടുക്കാൻ വരുന്നവർ ഒന്നാം ഡോസ് എടുക്കുമ്പോൾ നൽകിയ അതെ മൊബൈൽ നമ്പർ തന്നെ നൽകേണ്ടത്. ഇത് വരെ ഒന്നാം ഡോസ് വാക്സിൻ എടുക്കാൻ ബാക്കിയുള്ള മുഴുവൻ കോളനിവാസികളും ഒന്നാം ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞ രണ്ടാം ഡോസ് എടുക്കാൻ അർഹരായവരും ഈ യജ്ഞത്തിൽ പങ്കാളികളാവണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആർ.രേണുക മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ജി. പ്രമോദ്, കുറുക്കൻമൂല പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. എസ്. സൗമ്യ, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, വാർഡ് കൗൺസിലർ കെ.സി. സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.