Listen live radio

മമതയെ പുകഴ്ത്തിയ ത്രിപുര എം.എൽ.എ പാർട്ടി വിട്ടു; തല മുണ്ഡനം ചെയ്ത് നാടകം

after post image
0

- Advertisement -

 

അഗർത്തല: ത്രിപുരയിലെ സുർമ മണ്ഡലത്തിൽനിന്നുള്ള ബിജെപി എം.എൽ.എ ആശിഷ് ദാസ് പാർട്ടി വിട്ടു. ഇദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്കാണെന്നാണ് സൂചന. സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിനെ രൂക്ഷമായി വിമർശിച്ച ആശിഷ്, തല മുണ്ഡനം ചെയ്തു. നേരത്തെ മമതാ ബാനർജിയെ പുകഴ്ത്തി ആശിഷ് രംഗത്തെത്തിയിരുന്നു. മമത പ്രധാനമന്ത്രിപദത്തിന് യോഗ്യയാണെന്നും പറഞ്ഞിരുന്നു.

അതേസമയം തൃണമൂൽ ത്രിപുരയിൽ കാലുറപ്പിക്കാൻ വളരെ നാളുകളായി ശ്രമം ആരംഭിച്ചിരുന്നു. ബിജെപിക്കെതിരെ പ്രവർത്തനവുമായി പ്രശാന്ത് കിഷോറിന്റെ സംഘം ഇവിടെ തന്നെയുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണെന്നും അതിനാൽ താൻ പാർട്ടി വിടാൻ തീരുമാനിച്ചതായും മമതയുടെ ഗ്രാമത്തിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ യജ്ഞം നടത്തിയ ശേഷം ഇയാൾ പറഞ്ഞു.

 

Leave A Reply

Your email address will not be published.