Listen live radio

രണ്ടു വയസ്സുകാരന്റെ വിരൽ ഇഡ്ഡലി തട്ടിൽ കുടുങ്ങി; രക്ഷകരായി ഫയർ ഫോഴ്‌സ്

after post image
0

- Advertisement -

 

 

നെയ്യാറ്റിൻകര: ഇഡ്ഡലി തട്ട് വിരലിൽ കുടുങ്ങിയ രണ്ടു വയസ്സുകാരന് ഫയർ ഫോഴ്‌സ് രക്ഷകരായി. നെയ്യാറ്റിൻകര ആശുപത്രി ജംങ്ഷനു സമീപം തിരുവാതിരയിൽ അരവിന്ദന്റെ മകൻ ഗൗതം നാരായണന്റെ വലത് കൈയുടെ ചൂണ്ടു വിരലാണ് കളിക്കുന്നതിനിടെ ഇഡ്ഡലി തട്ടിൽ കുടുങ്ങിയത്.

എണ്ണ, സോപ്പ് തുടങ്ങി പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് രാത്രി പതിനൊന്നരയോടെ ഫയർ ഫോഴ്‌സിന്റെ സഹായം തേടിയത്. ഉടൻ തന്നെ ഫയർ ഫോഴ്‌സ് സംഘം എത്തി. രണ്ടു വയസ്സുകാരൻ പലപ്പോഴും കരച്ചിലിന്റെ വക്കോളം എത്തിയെങ്കിലും ഫയർ ഫോഴ്‌സ് ജീവനക്കാരുടെ ലാളനയ്ക്കു മുന്നിൽ ശ്രദ്ധ മാറി.

ജീവനക്കാർ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ഇഡ്ഡലിത്തട്ട് വിരലിൽ നിന്ന് നീക്കം ചെയ്തത്. സീനിയർ ഫയർ ഓഫീസർ വിനു ജസ്റ്റിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ അനീഷ്, ഷിബുകുമാർ, ശരത്, സുജൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

 

Leave A Reply

Your email address will not be published.