Listen live radio

ട്രൈബൽ വിദ്യാർത്ഥികൾക്കും അമ്മമാർക്കുമായി തുടിതാളം; കുട്ടികൾ നിർമ്മിച്ച പരിസ്ഥിതി ചിത്രങ്ങളും പ്രദർശിപ്പിച്ചു

after post image
0

- Advertisement -

 

തോൽപ്പെട്ടി: തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ട്രൈബൽ വിദ്യാർത്ഥികൾക്കും അമ്മമാർക്കും തുടിതാളം എന്ന പേരിൽ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രശ്‌നോത്തരി, പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് ,പരിസ്ഥിതി ഡോക്യുമെന്ററി നിർമ്മാണ പരിശീലനം, മോട്ടിവേഷൻ ക്ലാസ്സ്, നാടൻ പാട്ടുകൾ എന്നിവ സംഘടിപ്പിച്ചു.

കേരള വനം വന്യജീവി വകുപ്പും വയനാട് വന്യജീവി സങ്കേതവും സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും പരിപാടികൾക്ക് നേതൃത്വം നൽകി. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അബ്ദുൾ ഗഫൂർ കെ.പി പരിപാടി ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ സഹദേവൻ സ്വാഗതം പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഷിജിന ടി, ലക്ഷ്മിദേവി എസ്.എൽ, എന്നിവർ സംസാരിച്ചു. ജി. രവി, അരുൺകുമാർ പി. സി , രഞ്ജിത്ത് കെ.വി, ആർ പത്മനാഭൻ, സുഹാസ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. എക്സ്റ്റൻഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. സുരേഷ് അധ്യക്ഷത വഹിച്ചു. സമാപന കൂടിയിരിപ്പിൽ കുട്ടികൾ നിർമ്മിച്ച പരിസ്ഥിതി ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

 

Leave A Reply

Your email address will not be published.