Listen live radio

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക്, ജീവപര്യന്തം

after post image
0

- Advertisement -

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്സിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷത്തി അൻപത്തി അയ്യായിരം രൂപ
പിഴയും ശിക്ഷ. വൈത്തിരി അച്ചൂരാനം സ്വദേശി ബാലനെ (33) നെയാണ് കൽപ്പറ്റ പോക്സോ കോടതി
ജഡ്ജി കെ.രാമകൃഷ്ണൻ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലൻ്റെ ബന്ധുവാണ് പീഡനത്തിനിരയായ പെൺകുട്ടി . പ്രസവാനന്തരമാണ് പീഡനവിവരം പുറത്ത് വന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എം.ജി.സിന്ധു ഹാജരായി.

Leave A Reply

Your email address will not be published.