Listen live radio

കേരള എഞ്ചിനീയറിംഗ് പരീക്ഷ; സംസ്ഥാനത്ത് തൊണ്ണൂറ്റി ഒന്നാം റാങ്കും, ജില്ലയിൽ ഒന്നാമതുമായി സി മൊഹമ്മദ് ഖാലിദ്

after post image
0

- Advertisement -

 

കേരള എഞ്ചിനിയറിംഗ് പരീക്ഷയിൽ സംസ്ഥാനത്ത് തൊണ്ണൂറ്റി ഒന്നാം റാങ്കും, ജില്ലയിൽ ഒന്നാമതുമായി നാടിന് അഭിമാനമായി സി മൊഹമ്മദ് ഖാലിദ്. നാലാം മൈൽ ചീനംമ്പീടൻ മുഹമ്മദ് ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ്. സൗദി അറേബ്യയിലെ റിയാദിലെ യാരാ ഇന്റർനാഷണൽ സ്‌കൂളിലായിരുന്നു പത്താം ക്ലാസ്സ് വരെയുള്ള പഠനം. പ്ലസ് ടു മാനന്തവാടി ഹിൽ ബ്ലൂംസ് സ്‌കൂളിൽ നിന്ന് പുർത്തിയാക്കി. തുടർന്ന് പാലായിൽ എൻട്രൻസ് പരീക്ഷ പരീശീലനത്തിന് ചേർന്നു. എസ് എസ് എൽ സി ക്ക് 95 ശതമാനം മാർക്കും പ്ലസ് ടുവിന് 96.5 ശതമാനം മാർക്ക് ലഭിക്കുകയും കണക്ക്, ഫിസിക്‌സ് പരീക്ഷകളിൽ ജില്ലയിൽ ഒന്നാമതാവുകയും ചെയ്തു.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി എം ഫൗണ്ടേഷന്റെ സ്‌കോളർഷിപ്പിനും അർഹനായി. ഫുട്‌ബോൾ പ്രേമിയായ ഖാലിദ് സൗദി ഫുട്‌ബോൾ ടീമിലും, സ്‌കൂൾ ടീമിലും അംഗമായിരുന്നു. റാങ്ക് ലഭിച്ചത് അപ്രതീക്ഷിതമാണെന്നും, അധ്യാപകരുടെയും കുടുംബത്തിന്റയും പൂർണ്ണ പിന്തുണ ലഭിച്ചിരുന്നുവെന്നും കഠിനാധ്വാനമുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്നും ഖാലിദ് പറഞ്ഞു. സഹോദരൻ റയാൻ കൽപ്പറ്റ ഡി പോൾ സ്‌ക്കൂളിലും, റീം ഹിൽ ബ്ലൂംസ് സ്‌ക്കൂളിലെയും വിദ്യാർത്ഥികളാണ്.

 

Leave A Reply

Your email address will not be published.