Listen live radio

ഉത്ര വധക്കേസ്: സൂരജിന് ഉണ്ടായിരുന്നത് പിടിക്കപ്പെടില്ല എന്ന മനോഭാവമായിരുന്നുവെന്ന് ഡിവൈഎസ്പി അശോകൻ

after post image
0

- Advertisement -

 

കേരള മനസാക്ഷിയെ പിടിച്ചുലച്ച അഞ്ചൽ ഉത്ര വധക്കേസിൽ കോടതിയുടെ വിധി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ഒന്നരവർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി. വധക്കേസിൽ പ്രതി സൂരജിന് കുറ്റബോധമേ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി അശോകൻ പറഞ്ഞു.

സൂരജിന് ഉണ്ടായിരുന്നത് പിടിക്കപ്പെടില്ല എന്ന മനോഭാവമായിരുന്നുവെന്നും ഡിവൈഎസ്പി അശോകൻ പറഞ്ഞു. പ്രതിക്ക് കുറ്റം തെളിവുകൾ നിരത്തിയപ്പോൾ സമ്മതിക്കേണ്ടി വന്നതാണെന്നും കേസ് ഏറ്റെടുത്തപ്പോൾ ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളി കൊലപാതകം ചെയ്ത രീതി തന്നെയാണെന്നും ഡിവൈഎസ്പി പറഞ്ഞു. പരമാവധി ശിക്ഷ പ്രതിയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡി.വൈ.എസ്.പി ആയിരുന്ന അശോകൻ പറഞ്ഞു.

കൊല്ലം അഡീഷണൽ സെഷൻസ് കോടതി ആണ് വിധി പ്രഖ്യാപിക്കുക. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭർത്താവ് സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. ഉത്ര വധക്കേസ് കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ കേസാണിത്. സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഭർത്താവ് മീൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നു. 87 സാക്ഷികൾ നൽകിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപനത്തിനൊരുങ്ങുന്നത്.

 

Leave A Reply

Your email address will not be published.