Listen live radio

ഫാഷൻ ഗോൾഡ് തട്ടിപ്പ്: സഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

after post image
0

- Advertisement -

 

തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഫാഷൻ ഗോൾഡ് തട്ടിപ്പ് സംബന്ധിച്ച് ലീഗ് അംഗം ഷംസുദ്ദീന്റെ പരാമർശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. നാണം ഉണ്ടോ നിങ്ങൾക്ക്. നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് ന്യായീകരിക്കുന്നോ എന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

ചൂടാവുന്നതെന്തിനെന്ന് ചോദിച്ച പ്രതിപക്ഷത്തോട് ഇതിന് ചൂടായില്ലെങ്കിൽ വേറെ എന്തിന് ചൂടാവും എന്നും മുഖ്യമന്ത്രി മറുപടി നൽകി. അതേസമയം, ശബരിമല ചെമ്പോല വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാജമെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ചെമ്പോല ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന സൂചനയും അദ്ദേഹം നിയമസഭയിൽ നൽകി.

 

Leave A Reply

Your email address will not be published.