Listen live radio

തുടർച്ചയായി റേഷൻ വാങ്ങാത്ത അനർഹരെ ഒഴിവാക്കും: നിയമസഭയിൽ ഭക്ഷ്യമന്ത്രി

after post image
0

- Advertisement -

 

തിരുവനന്തപുരം: മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത അനർഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അർഹരായവർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, റേഷൻകടകളിലൂടെ പലവ്യഞ്ജന സാധനങ്ങളും വിതരണം ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നതായും ഭക്ഷ്യമന്ത്രി പറഞ്ഞു. ഇതിനായി റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കും. ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള കമ്മീഷൻ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നൽകാൻ കഴിയില്ല. അതൊരു സേവനമായി കാണണമെന്നാണ് അഭ്യർഥിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നുകൊണ്ടാണ് സംസ്ഥാനത്ത് അതിജീവനക്കിറ്റ് വിതരണം ചെയ്തത്. ആ അവസ്ഥ മാറിവരുന്ന സാഹചര്യത്തിൽ സൗജന്യ കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ഭക്ഷ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

 

 

Leave A Reply

Your email address will not be published.