Listen live radio

സൂരജ് ചതിയൻ; നോട്ടം പണത്തിലും സ്വർണത്തിലും മാത്രമായിരുന്നു: ഉത്രയുടെ സഹോദരൻ

after post image
0

- Advertisement -

 

 

കൊല്ല: ഉത്ര വധക്കേസിൽ പ്രതി സൂരജിനെതിരെ ഉത്രയുടെ സഹോദരൻ വിഷു. സൂരജ് ചതിയനാണ്. സഹോദരിയെ വിവാഹം കഴിച്ച സൂരജിന്റെ നോട്ടം പണത്തിലും സ്വർണത്തിലും മാത്രമായിരുന്നു എന്നും വിഷു പറഞ്ഞു. തന്റെ സഹോദരിയെ സൂരജ് ചതിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും വിഷു ആരോപിച്ചു.

കൊലപാതകം നടന്നത് അഞ്ചലിലെ വീട്ടിലായതുകൊണ്ട് മാത്രമാണ് സൂരജിന്റെ മാതാപിതാക്കൾ കേസിൽ നിന്ന് രക്ഷപ്പെട്ടത്. ഇല്ലായിരുന്നുവെങ്കിൽ അവരുടെ കൂടി സഹായം കൊലപാതക ദിവസം ഉണ്ടാകുമായിരുന്നുവെന്നും ഉത്രയുടെ സഹോദരൻ പറഞ്ഞു. അതേസമയം, കൊല്ലം സെഷൻസ് കോടതി ഇന്ന് കേസിന്റെ വിധി പറയാനിരിക്കെ അതേക്കുറിച്ച് പ്രതികരിക്കാൻ സൂരജിന്റെ കുടുംബം തയ്യാറായില്ല.

Leave A Reply

Your email address will not be published.