Listen live radio

സംസ്ഥാനത്ത് ലോഡ്ഷെഡിംഗും പവർക്കട്ടുമില്ല: വൈദ്യുതി മന്ത്രി

after post image
0

- Advertisement -

 

തിരുവനന്തപുരം: സംസ്ഥാനത്ത് തത്കാലം ലോഡ്ഷെഡിംഗും പവർക്കട്ടുമില്ലെന്ന് വൈദ്യുതിമന്ത്രി കൃഷ്ണൻകുട്ടി. രാജ്യത്ത് ഉടലെടുത്ത ഊർജ പ്രതിസന്ധി സംസ്ഥാനത്തെ ബാധിക്കുന്നത് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

നിലവിൽ കുറവുള്ള വൈദ്യുതി വാങ്ങാൻ രണ്ട് കോടി രൂപ വേണം. 400 മെഗാവാട്ടിന് കുറവുവന്നാൽ പ്രതിസന്ധി ശക്തമാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പുറത്തു നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ വലിയ തോതിൽ കുറവുണ്ടാകുന്നുണ്ടെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു.

ഉപഭോക്താക്കൾ പീക് അവറായ വൈകുന്നേരം 6.30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുക. കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റർ, മിക്‌സി, ഇലക്ട്രിക് ഓവൻ, ഇലക്ട്രിക് അയൺ, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഈ സമയത്തു കഴിവതും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

 

Leave A Reply

Your email address will not be published.