Listen live radio

പ്ലസ് വൺ പ്രവേശനം: ഗൗരവത്തോടെ കാണുന്നു, പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി

after post image
0

- Advertisement -

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് നിലവിൽ നേരിടുന്ന പ്രതിസന്ധി ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എ പ്ലസുകാരുടെ എണ്ണം ഇത്തവണ കൂടിയതിനാൽ വിദ്യാർഥികൾ ആഗ്രഹിക്കുന്ന പ്രകാരം സീറ്റ് കിട്ടണമെന്നില്ല. വിദ്യാർഥികൾക്ക് അമിത ഉൽക്കണ്ഠ വേണ്ട. താലൂക്ക് അടിസ്ഥാനത്തിൽ പരിശോധിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്ലസ് വൺ സീറ്റിൽ കുറവുണ്ടെന്ന് സമ്മതിച്ച മന്ത്രി, എന്നാൽ ഇക്കാര്യത്തിൽ കണക്കുപറഞ്ഞ് വാദിക്കാനില്ലെന്നും നിയമസഭയിൽ പറഞ്ഞു.

 

Leave A Reply

Your email address will not be published.