Listen live radio

ഭർത്താവുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ സ്ത്രീകൾ തമ്മിൽ കത്തിക്കുത്ത്; യുവതിക്ക് പരിക്ക്

after post image
0

- Advertisement -

 

 

 

 

കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറത്ത് സ്ത്രീകൾ തമ്മിലുണ്ടായ കത്തിക്കുത്തിൽ യുവതിക്ക് പരിക്ക്. കൈക്ക് കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാണിയക്കാട് കോട്ടുവള്ളി കിഴക്കേപ്രം സ്വദേശി വാടകയ്ക്ക് താമസിക്കുന്ന മാഞ്ഞാലി മാട്ടുപുറം പുഞ്ചയിലുള്ള വീട്ടിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരുമടക്കം ഒരാഴ്ച മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്.

രണ്ടുദിവസം മുമ്പ് ഇവരോടൊപ്പം മറ്റൊരു യുവതിയും താമസിക്കാനെത്തി. ഈ യുവതിക്ക് ഭർത്താവുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് വഴക്കിട്ട വീട്ടമ്മ കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു.

കൈക്ക് ആഴത്തിൽ പരിക്കേറ്റതിനാൽ യുവതിയെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആലങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും യുവതിക്ക് പരാതിയില്ലെന്ന് അറിയിച്ചതിനാൽ കേസെടുത്തിട്ടില്ല. എന്നാൽ, വിശദ അന്വേഷണം നടത്തുകയാണെന്നും ആവശ്യമെങ്കിൽ കേസെടുക്കുമെന്നും ആലങ്ങാട് പൊലീസ് അറിയിച്ചു. അതേസമയം ആഴത്തിൽ പരിക്കേറ്റതിനാൽ യുവതിയെ വിദഗ്ധചികിത്സക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

 

Leave A Reply

Your email address will not be published.