Listen live radio

വൈദ്യുതി സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

after post image
0

- Advertisement -

ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പൊതുജനങ്ങള്‍ക്കായി വൈദ്യുതി സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ നിര്‍മ്മിതമായ തോട്ടിയോ ഇരുമ്പ് ഏണിയോ ഉപയോഗിക്കരുത്. വൈദ്യുതി ലൈനുകള്‍ക്ക് താഴെ മരങ്ങള്‍ നട്ടു പിടിപ്പിക്കരുത്. വൈദ്യുതി ലൈനിന് സമീപത്തുള്ള മരങ്ങളോ ശാഖകളോ മുറിക്കുന്നതിന് മുന്‍പ് വൈദ്യുത ലൈന്‍ ഓഫ് ചെയ്ത് ബന്ധപ്പെട്ട കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ മുറിക്കാന്‍ പാടുള്ളു. കൃഷി സ്ഥലത്തിന് ചുറ്റുമുള്ള ഇരുമ്പ് വേലിയില്‍ നേരിട്ട് വൈദ്യുതി പ്രവഹിപ്പിക്കാന്‍ പാടില്ല. അത്തരത്തിലുള്ള നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.

താല്‍കാലികവും അനധികൃതവും ആയ മാറ്റങ്ങള്‍ വയറിംഗില്‍ വരുത്തുവാന്‍ പാടുള്ളതല്ല. · എല്ലാ വയറിംഗിലും ഗുണനിലവാരമുള്ള എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കണം. · ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീണത് ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം ബന്ധപ്പെട്ട കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം. · എല്ലാ വയറിംഗ് പ്രവൃത്തികളും അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ മുഖേന മാത്രമെ നടത്താന്‍ പാടുള്ളു.

Leave A Reply

Your email address will not be published.