Listen live radio

വയനാട് മെഡിക്കൽ കോളേജ് വിദ്യാർഥി പ്രവേശനവും ക്യാമ്പസ് നിർമ്മാണവും വേഗത്തിലാക്കും: മന്ത്രി വീണാ ജോർജ്

after post image
0

- Advertisement -

 

തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജ് വിദ്യാർഥി പ്രവേശനവും ക്യാമ്പസ് നിർമ്മാണവും വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഒ ആർ കേളു എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ കോളേജിനായി 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും സൃഷ്ടിച്ച് നിയമനം ആരംഭിച്ചു.

പ്രിൻസിപ്പൽ, മൂന്ന് പ്രൊഫസർമാർ, അഞ്ച് അസി. പ്രൊഫസർമാർ എന്നിവരെ നിയമിച്ച് മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങി. മറ്റ് പ്രൊമോഷൻ തസ്തികകളിലേക്കും പിഎസ്സി നിയമന ശുപാർശ ലഭിക്കുന്ന മുറയ്ക്ക് എൻട്രി കേഡർ തസ്തികകളിലേക്കും നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. കൂടാതെ പുതിയതായി സൃഷ്ടിച്ച 27 സീനിയർ റസിഡന്റ് തസ്തികകളിൽ 21 പേരെ നിയമിച്ചു. ബാക്കിയുള്ളവയിൽ ഉടൻ നിയമനം നടത്തും. ജൂനിയർ റസിഡന്റ്, ട്യൂട്ടർ, ഡെമോൺസ്‌ട്രേറ്റർ തസ്തികകളിൽ പ്രിൻസിപ്പൽ തലത്തിൽ കൂടിക്കാഴ്ച നടത്തി നിയമനം നൽകുന്നതിന് നടപടിയെടുത്തു. പുതുതായി സൃഷ്ടിച്ച അനധ്യാപക തസ്തികകളിൽ 13 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ബാക്കി തസ്തികകളിലേക്ക് നിയമനം നടത്താനുള്ള നടപടി പുരോഗമിക്കുന്നു.

 

Leave A Reply

Your email address will not be published.