Listen live radio

നീല, വെള്ള കാർഡുടമകൾക്ക് ഇനി സ്‌പെഷൽ റേഷനരി ഇല്ല

after post image
0

- Advertisement -

 

 

കണ്ണൂർ: കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ പ്രഖ്യാപിച്ച നീല, വെള്ള കാർഡുകാർക്കുള്ള സ്‌പെഷൽ അരി നിർത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് കാരണമെന്നാണ് സൂചന.

സ്‌പെഷൽ അരി വിതരണം ഉത്സവകാലത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണെന്നാണു പൊതുവിതരണ വകുപ്പിൽനിന്ന് ലഭിക്കുന്ന സൂചനകൾ. എന്നാൽ, ഇതു സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല. കാർഡൊന്നിനു പ്രതിമാസം 10 കിലോവീതം അരി 15 രൂപ നിരക്കിൽ നൽകുമെന്നായിരുന്നു പ്രഖ്യാപനം. ആഗസ്റ്റ് മാസംവരെ ഇതുതുടർന്നു. സെപ്റ്റംബറിൽ വിഹിതം 10 കിലോയിൽനിന്ന് അഞ്ചാക്കി കുറച്ചു. ഇതിനുപിന്നാലെയാണ് ഒക്ടോബറിൽ പൂർണമായും നിർത്തലാക്കിയത്.

കേന്ദ്രം 22 രൂപക്ക് നൽകുന്ന അരിയാണ് ഏഴുരൂപ സബ്‌സിഡിയോടെ സംസ്ഥാനം 50 ലക്ഷം കാർഡുടമകൾക്ക് നൽകിയിരുന്നത്. ഇത് സർക്കാരിനു വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

 

Leave A Reply

Your email address will not be published.