Listen live radio

കെപിസിസി ഭാരവാഹി പട്ടികയിൽ തർക്കം വീണ്ടും രൂക്ഷമാകുന്നു

after post image
0

- Advertisement -

 

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയിലെ തർക്കം പരിഹരിക്കാൻ ഇന്ന് മുതൽ വീണ്ടും ചർച്ചകൾ നടക്കുമെന്ന് അറിയിച്ചു. രണ്ട് മുൻ ഡിസിസി അധ്യക്ഷൻമാരെ ഉൾപ്പെടുത്താൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാണ് കെ സി വേണുഗോപാൽ അടക്കമുള്ളവർ ആവശ്യം ഉന്നയിക്കുന്നത്. പക്ഷേ വനിതകൾക്ക് വേണ്ടി മാത്രമേ മാർഗ്ഗ നിർദേശങ്ങളിൽ ഇളവ് നൽകാവൂ എന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ.

എം പി വിൻസെന്റ്, രാജീവൻ മാസ്റ്റർ എന്നിവരെ പട്ടികയിലുൾപ്പെടുത്തുന്നതിലാണ് തർക്കം ഇപ്പോൾ നിലനിൽക്കുന്നത്. ഇവർക്ക് വേണ്ടി മാത്രം ഇളവ് നൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ. തർക്കം പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ശ്രമം തുടരുകയാണ്. മുതിർന്ന നേതാക്കളെ കണ്ട് അനുനയിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

 

Leave A Reply

Your email address will not be published.