Listen live radio

വി എസിന് 98; വിശ്രമ പിറന്നാൾ

after post image
0

- Advertisement -

 

തിരുവനന്തപുരം: ഇടതു രാഷ്ട്രീയത്തിലെ കാരണവർ വി.എസ്. അച്യുതാനന്ദന് ഇന്ന് 98 വയസ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മികച്ച രാഷ്ട്രീയ നേതാവുമൊക്കെയായി തിളങ്ങിയ അദ്ദേഹം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. ശാരീരിക അവശതകൾ നിമിത്തം പൊതുവേദികളിൽ നിന്ന് വി.എസ് പിൻമാറിയിട്ട് രണ്ടുവർഷമാകുന്നു.

ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകിയെങ്കിലും പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ കാരണം അദ്ദേഹം ആ പദവി സ്വയം ഒഴിയുകയായിരുന്നു. അതിനു മുമ്പ് സർക്കാരിനു മുന്നിൽ ആറ് സുപ്രധാന റിപ്പോർട്ടുകൾ സമർപ്പിച്ച ശേഷമാണ് അദ്ദേഹം രാജിവെച്ചത്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നൂറു വയസ് പിന്നിടുമ്പോഴാണ് വി.എസിന് 98-ാം പിറന്നാളെന്നതും ഏറെ ശ്രദ്ധേയമാണ്. 2001 ൽ പ്രതിപക്ഷ നേതാവായത് മുതലാണ് വിഎസിന്റെ പിറന്നാളും പൊതുകാര്യമാകുന്നത്. ഇത്തവണയും പിറന്നാൾ കാഴ്ചകളൊന്നുമില്ല. വിഎസിന്റെ പിറന്നാൾ വീട്ടിലെ കേക്കുമുറിക്കലിൽ ചുരുക്കാനാണ് കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞ തവണയും അങ്ങനെ തന്നെയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശവും കോവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കുടുംബാംഗങ്ങൾ അതിഥികളെ ഒഴിവാക്കുന്നത്. കേരളത്തിലെ കർഷക തൊഴിലാളി സമരങ്ങൾ പിറവിയെടുത്ത ആലപ്പുഴയുടെ പുപ്രയിൽ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923ൽ ഒക്ടോബർ 20ന് ജനിച്ചു. നാല് വയസുളളപ്പോൾ അമ്മ മരിച്ചതിനെ തുടർന്ന് അച്ഛന്റെ സഹോദരിയാണ് വിഎസിനെ വളർത്തിയത്.

ചരിത്രതാളുകളിൽ ഇടംപിടിച്ച 1946ലെ പുപ്ര-വയലാർ സമര നായകന്മാരിൽ ഒരാളായിരുന്നു വിഎസ്. നേരിൽ കാണാനായില്ലെങ്കിലും, വി.എസിന് മനസു കൊണ്ട് ജന്മദിനാശംസകൾ നേരുന്നവർ ഏറെയാണ്. അവർ ഹൃദയത്തോട് ചേർത്ത് നിറുത്തുന്ന നേതാവ്. ആ ഹൃദയങ്ങളാണ് വി.എസിന് എന്നും പ്രചോദനം. ജനങ്ങൾക്കൊപ്പം നിന്ന് പടപൊരുതിയാണ് ഓരോ ജന്മദിനവും പിന്നിട്ടത്.

 

Leave A Reply

Your email address will not be published.