Listen live radio

വയനാട്ടിൽ അവശ്യ വസ്തുകളുടെ പരമാവധി വില്പന വില നിശ്ചയിച്ചു കളക്ടർ ഉത്തരവിറക്കി

after post image
0

- Advertisement -

കല്പറ്റ അവശ്യ വസ്തുക്കളുടെ വില്‍പന വില ക്രമാതീതമായി കൂട്ടുന്ന സാഹചര്യത്തില്‍ പൊതു വിപണിയിലെ ചില്ലറ വില്‍പന വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
വിലവിരം: മട്ട അരി – 37 രൂപ, ജയ അരി – 37, കുറുവ അരി – 40, പച്ചരി – 26, ചെറുപയര്‍ – 115, ഉഴുന്ന് – 103, സാമ്പാര്‍ പരിപ്പ് – 93, കടല-65, മുളക്-180, മല്ലി-90, പഞ്ചസാര-40, സവാള-40, ചെറിയ ഉള്ളി-100, ഉരുളക്കിഴങ്ങ്-40, വെളിച്ചെണ്ണ-180, തക്കാളി-34, പച്ചമുളക്-65.
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലനിലവാരം ആഴ്ചയില്‍ രണ്ട് തവണ പരിശോധിച്ച് ആവശ്യമെങ്കില്‍ പുനര്‍നിര്‍ണ്ണയിക്കുന്നതായിരിക്കും. നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ചില്ലറ വില്‍പന നടത്താന്‍ പാടുള്ളതല്ല. പൊതുവിപണി പരിശോധനയ്ക്കായി സിവില്‍ സപ്ലൈസ് , ലീഗല്‍ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകള്‍ രംഗത്തുണ്ട്. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പരാതികള്‍ അറിയിക്കാന്‍ വൈത്തിരി-9188527405, മാനന്തവാടി-9188527406, ബത്തേരി-9188527407.

Leave A Reply

Your email address will not be published.