Listen live radio

വാക്‌സിനേഷനിൽ നൂറ് കോടി; ചരിത്ര നേട്ടത്തിലേക്ക് രാജ്യം, ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി ആഘോഷ പരിപാടികൾ

after post image
0

- Advertisement -

 

 

 

ദില്ലി: വാക്‌സിനേഷനിൽ നൂറ് കോടിയെന്ന ചരിത്ര നിമിഷത്തിനരികെ ഇന്ത്യ. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിൻ ഡോസ് ഇന്ന് നൂറ് കോടി കടക്കും. ഒൻപത് മാസത്തിനുള്ളിൽ ആണ് നൂറ് കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാൻ ഇന്ത്യക്ക് സാധിച്ചത്. രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാനായി.

29 കോടി 15 ലക്ഷം പേർക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്‌സിനും നൽകാനായത്. ചരിത്രം കുറിക്കുന്ന സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും.
വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്‌സിൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കൾ ഇന്ന് വിവിധ വാക്‌സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും.

Leave A Reply

Your email address will not be published.