Listen live radio
വയനാട് ജില്ലയിൽ ഇന്ന് 311 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 357 പേർ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 310 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.74 ആണ്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123908 ആയി. 120,535 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2562 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2412 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
മാനന്തവാടി 27, കൽപ്പറ്റ, പടിഞ്ഞാറത്തറ 26 വീതം, ബത്തേരി 25, പനമരം 23, മീനങ്ങാടി 22, മുട്ടിൽ 17, കോട്ടത്തറ 16, മേപ്പാടി, മുള്ളൻ കൊല്ലി 15 വീതം, പുൽപ്പള്ളി, വെള്ളമുണ്ട 14 വീതം, എടവക, വൈത്തിരി 10 വീതം, പൂതാടി 9, അമ്പലവയൽ 7, മൂപ്പൈനാട് 6, കണിയാമ്പറ്റ 5, നെന്മേനി, തവിഞ്ഞാൽ, തൊണ്ടർനാട് 4 വീതം, പൊഴുതന, തരിയോട് 3 വീതം, നൂൽപ്പുഴ, തിരുനെല്ലി 2 വീതം, വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തി ലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കർണാടകയിൽ നിന്ന് വന്ന മേപ്പാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു
357 പേർക്ക് രോഗമുക്തി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 18 പേരും, വീടുകളിൽ നിരീക്ഷണ ത്തിലായിരുന്ന 339 പേരുമാണ് രോഗമുക്തരായത്.
703 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 703 പേരാണ്. 827 പേർ നിരീക്ഷണകാലം പൂർത്തി യാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7532 പേർ. ഇന്ന് പുതുതായി 19 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 1476 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 823686 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 823219 എണ്ണത്തിന്റെ ഫലം ലഭിച്ചു. 699311 പേർ നെഗറ്റീവും 123908 പേർ പോസിറ്റീവുമാണ്.